Times Kerala

സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു 

 
സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു 
 സംസ്ഥാന കണ്‍സ്യൂമര്‍ഫെഡ് പത്തനംതിട്ട റീജിയണ്‍ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. കോന്നി ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ ഇന്ന് (30) രാവിലെ 11.ന് നടന്ന ചടങ്ങില്‍ കോന്നി പഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജി.അജയകുമാര്‍ അധ്യക്ഷനായിരുന്നു. കോന്നി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പിന്‍സിപ്പാള്‍ ജി.സന്തോഷ് ആദ്യ വില്‍പന നിര്‍വഹിച്ചു. റീജിയണല്‍ മാനേജര്‍ ജയശ്രീ റ്റി.ഡി സ്വാഗതവും മാര്‍ക്കറ്റിംഗ് മാനേജര്‍ സജികുമാര്‍. ജി നന്ദിയും പറഞ്ഞു. ജൂണ്‍ 15 വരെ 20% മുതല്‍ 40% വരെ വിലക്കുറവില്‍ നോട്ടുബുക്കുകള്‍ ഉള്‍പ്പടെയുള്ള എല്ലാ സ്‌കൂള്‍ സ്റ്റേഷനറി ഇനങ്ങളും സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റുകളില്‍ ലഭിക്കും.

Related Topics

Share this story