Times Kerala

 സീബ്രാ ലൈനിൽ വിദ്യാർഥിനിയെ ഇടിച്ചുതെറിപ്പിച്ച് സ്വകാര്യ ബസ്; പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക് 

 
 സീബ്രാ ലൈനിൽ വിദ്യാർഥിനിയെ ഇടിച്ചുതെറിപ്പിച്ച് സ്വകാര്യ ബസ്; പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക് 
 കോഴിക്കോട്: സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്നു സ്കൂൾ വിദ്യാർഥിനിയെ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിച്ചു. കോഴിക്കോട് ചെറുവണ്ണൂർ സ്കൂളിന് മുന്നിലാണ് അപകടം നടന്നത്. കൊളത്തറ സ്വദേശിനി ഫാത്തിമ റിനയെയാണ് അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ചത്.അതേസമയം, പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കിയേക്കും. കൂടാതെ ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്നുമാണ് വിവരം.ഡ്രൈവർക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് വിദ്യാർഥിനിയുടെ ബന്ധുക്കൾ പറഞ്ഞു.

Related Topics

Share this story