Times Kerala

“സ്റ്റുഡൻ്റ് പോലീസ് രാജ്യത്തിന് മാതൃക; സർക്കാർ സഹായം നൽകും”: ധനമന്ത്രി 

 
കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​തി​യ നി​കു​തി നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കു​ന്നില്ല ; ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ

സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് സെറിമോണിയൽ പരേഡ് ഇന്ന് പേരൂർക്കട എസ്എപി ഗ്രൗണ്ടിൽ നടന്നു. ധനമന്ത്രി കെ എൻ ബാലഗോപാൽ പരേഡിൽ അഭിവാദ്യം സ്വീകരിച്ചു. രാജ്യത്തെ സ്നേഹിക്കുന്ന തലമുറ വളർന്നു വരണമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പ്രസംഗത്തിൽ പറഞ്ഞു.

തെറ്റിയ രീതികൾ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അതിനെയെല്ലാം അവഗണിക്കണം. സ്റ്റുഡൻ്റ് പോലീസ് രാജ്യത്തിന് മാതൃകയാണെന്നും ആവശ്യമെങ്കിൽ സർക്കാർ സഹായം ഇനിയും എസ്പിസിക്കുണ്ടാകുമെന്നും മന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി. എസ്പിസി നോഡൽ ഓഫീസർ ആർ നിശാന്തിനി, ഡിവൈഎസ്പി ജി ജയദേവ്, വിയു കുര്യാക്കോസ് ഐപിഎസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Topics

Share this story