ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു
Nov 21, 2023, 22:29 IST

മഞ്ചേരി: പയ്യനാട് ബസും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ വിദ്യാർഥി മരിച്ചു. വയനാട് മാനന്തവാടി പനമരം നെല്ലിയമ്പം എരുവങ്കിൽ അബൂബക്കറിന്റെ മകൻ അഷ്നാദ് (20) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം സംഭവിച്ചത്. മഞ്ചേരിയിൽ നിന്ന് പയ്യനാട് ഭാഗത്തേക്ക് പോവുന്ന ബൈക്കും എതിർദിശയിൽ വന്ന ബസും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ അഷ്നാദിനെ ആദ്യം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മഞ്ചേരി എൻ.എസ്.എസ് കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് അഷ്നാദ്.
