Times Kerala

ബസ് യാത്രക്കി​ടെ കൈ പുറത്തിട്ട വിദ്യാർഥിക്ക് ലോറി തട്ടി പരിക്ക്

 
accident

കുമ്പള: ബസ് യാത്രക്കി​ടെ കൈ പുറത്തിട്ട വിദ്യാർഥിക്ക് ലോറി തട്ടി പരിക്ക്. മംഗളൂരുവിലെ കോളജിൽ വിദ്യാർഥിയായ നിശാന്തി(22)നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ ഷിറിയയിലാണ് അപകടം സംഭവിച്ചത്.

മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ യാത്ര  ചെയ്യവെയാണ്‌ നിശാന്തിന് പരിക്കേറ്റത്. ഷിറിയയിൽവെച്ച് മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ഗ്യാസ് സിലിണ്ടര്‍ കയറ്റി ലോറി ബസിൽ ഉരസുകയായിരുന്നു. ബസിന്റെ പിറക് വശത്തെ സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന നിശാന്ത് കൈ പുറത്തിട്ടിരുന്നു. അപകടത്തിൽ വലതുകൈക്കാന്  പരിക്കേറ്റത്. നിശാന്തിനെ  വിദഗ്ധ ചികിത്സക്കായി മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

Related Topics

Share this story