പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാലക്കാട് നഗരസഭയിൽ നിർണായക രാഷ്ട്രീയ നീക്കങ്ങൾ സജീവമായി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി.യെ ഭരണത്തിൽ നിന്ന് അകറ്റി നിർത്താൻ കോൺഗ്രസും സി.പി.എമ്മും സഖ്യസാധ്യതകൾ തേടുകയാണ്.(Rushed moves to stop BJP in Palakkad Municipality)
നഗരസഭയിൽ സഖ്യമുണ്ടാക്കുന്നതിനുള്ള സാധ്യതകൾ ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പൻ തള്ളിക്കളഞ്ഞില്ല. ബി.ജെ.പി.യെ മാറ്റിനിർത്തുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
"ബി.ജെ.പി.യെ മാറ്റിനിർത്തുകയാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. ഇതിനായി എല്ലാവരുമായി കൈകോർക്കാൻ കഴിയുമോ എന്ന് ഇപ്പോൾ പറയാനാകില്ല," എ. തങ്കപ്പൻ പറഞ്ഞു. ആവശ്യമെങ്കിൽ ബി.ജെ.പി.യെ പുറത്ത് നിർത്താനായി സ്വതന്ത്ര സ്ഥാനാർത്ഥികളുമായി പോലും സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.