പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിൽ പന്തളം നഗരസഭയിൽ ബി.ജെ.പി.ക്ക് നേരിട്ട തിരിച്ചടിക്ക് കാരണം സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചയാണെന്ന് മുൻ നഗരസഭാ അധ്യക്ഷയും ബി.ജെ.പി. നേതാവുമായ സുശീല സന്തോഷ് അഭിപ്രായപ്പെട്ടു. തോൽവിക്കുള്ള മറ്റ് കാരണങ്ങളും അവർ ചൂണ്ടിക്കാട്ടി.(Cross voting and mistake in Pandalam candidate selection, says Former municipal chairperson)
ബി.ജെ.പി.യെ ഭരണത്തിൽ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെ സി.പി.എമ്മും കോൺഗ്രസും ക്രോസ് വോട്ടിംഗ് നടത്തിയതാണ് തിരിച്ചടിയുടെ ഒരു കാരണമെന്നും അവർ പറഞ്ഞു. മുൻ ഭരണസമിതിയിലെ ബി.ജെ.പി. കൗൺസിലർമാർ ഉയർത്തിയ വിവാദങ്ങളും തിരഞ്ഞെടുപ്പിൽ ചർച്ചയായിട്ടുണ്ട്. എല്ലാ ഭരണസമിതികളിലും പ്രശ്നങ്ങൾ ഉണ്ടാകുമെന്നും അതാണ് പന്തളത്തും സംഭവിച്ചതെന്നും അവർ പറഞ്ഞു.
തോൽവി സംബന്ധിച്ച് പാർട്ടി ആവശ്യപ്പെട്ടാൽ എല്ലാ കാര്യങ്ങളും വിശദീകരിക്കും. ബി.ജെ.പി. നേതൃത്വം വിഷയം വിലയിരുത്തി ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നാണ് പ്രതീക്ഷയെന്നും സുശീല സന്തോഷ് കൂട്ടിച്ചേർത്തു.