തദ്ദേശ തിരഞ്ഞെടുപ്പ് : ചേർത്തലയിൽ കോൺഗ്രസിന് തിരിച്ചടി | Congress

വിശദമായ അന്വേഷണം ഉണ്ടാകുമെന്നാണ് വിവരം.
Local body elections, Congress suffers setback in Cherthala
Updated on

ആലപ്പുഴ : നഗരസഭാ ഭരണം തിരിച്ചുപിടിക്കാനായി ഇറങ്ങിയ കോൺഗ്രസിന് തദ്ദേശ തിരഞ്ഞെടുപ്പിൽ ചേർത്തലയിൽ കനത്ത തിരിച്ചടി. സംസ്ഥാനത്തുടനീളം യു.ഡി.എഫിന് അനുകൂലമായ പൊതുവികാരം ഉണ്ടായപ്പോഴും, ചേർത്തലയിൽ മേധാവിത്വമുള്ള വാർഡുകളിൽ പോലും പരാജയം നേരിട്ടാണ് കോൺഗ്രസ് പിന്നോട്ട് പോയത്.(Local body elections, Congress suffers setback in Cherthala)

സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലിയുണ്ടായ തർക്കങ്ങളും ഗ്രൂപ്പ് വഴക്കുകളും തോൽവിയെ സ്വാധീനിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായ വീഴ്ചകളും ഏകോപനമില്ലായ്മയും തിരിച്ചടിയായി. ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി മത്സരിച്ച സ്ഥാനാർത്ഥികൾ അടക്കം രംഗത്തുവന്നിട്ടുണ്ട്.

പാർട്ടിയുടെ ശക്തികേന്ദ്രമായ ടൗൺ വെസ്റ്റ് മേഖലയിലാണ് കോൺഗ്രസ് വലിയ തകർച്ച നേരിട്ടത്. ഇവിടെനിന്ന് 17 സീറ്റുകൾ വരെയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ആറ് സീറ്റുകളിൽ മാത്രമാണ് വിജയം നേടാനായത്. പാർട്ടിക്കു വ്യക്തമായ സ്വാധീനമുള്ള 26, 27, 28, 31 വാർഡുകളിലെ തോൽവി കോൺഗ്രസിന് വലിയ തിരിച്ചടിയാണ് നൽകിയത്. പരാജയം സംബന്ധിച്ച് പാർട്ടിതലത്തിൽ വിശദമായ അന്വേഷണം ഉണ്ടാകുമെന്നാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com