'സർക്കാരിൻ്റെ പരാജയം ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞു, MM മണി സത്യസന്ധൻ ആയതു കൊണ്ട് സത്യം തുറന്നു പറഞ്ഞു': PC വിഷ്ണുനാഥ് | Government

'സ്വർണ്ണച്ചെമ്പ്' ഗാനം പാടിയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം
'സർക്കാരിൻ്റെ പരാജയം ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞു, MM മണി സത്യസന്ധൻ ആയതു കൊണ്ട് സത്യം തുറന്നു പറഞ്ഞു': PC വിഷ്ണുനാഥ് | Government
Updated on

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വലിയ സന്തോഷത്തിലാണെന്ന് കോൺഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ്. സർക്കാരിന്റെ പരാജയം ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞെന്നും അദ്ദേഹം പ്രതികരിച്ചു. മാധ്യമങ്ങൾക്ക് മുന്നിൽ 'സ്വർണ്ണച്ചെമ്പ്' എന്ന ഗാനം പാടിക്കൊണ്ടാണ് അദ്ദേഹം പ്രതികരണം രേഖപ്പെടുത്തിയത്.(The government's failure has been brought to the people, says PC Vishnunath)

എം.എം. മണി വോട്ടർമാർക്കെതിരെ നടത്തിയ വിവാദ പ്രസ്താവന അദ്ദേഹത്തിന്റെ മനോഭാവം വ്യക്തമാക്കുന്നതാണെന്ന് വിഷ്ണുനാഥ് പറഞ്ഞു. "എം.എം. മണി സത്യസന്ധൻ ആയതുകൊണ്ടാണ് മനസിൽ സൂക്ഷിച്ച സത്യം തുറന്നുപറഞ്ഞത്. മറ്റുള്ളവർ അത് മനസ്സിൽ ഒതുക്കി," അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ പണം വാരിയെറിഞ്ഞ് പി.ആർ. വർക്ക് നടത്തിയാൽ ജനം വോട്ട് ചെയ്യുമെന്ന് കരുതി. എന്നാൽ, ജനവിധി മറിച്ചായിരുന്നു. തിരുവനന്തപുരത്തെ സി.പി.എം. പരാജയത്തെക്കുറിച്ച് പ്രതികരിക്കവെ, "മേക്കപ്പിനൊക്കെ ഒരു പരിധിയുണ്ടെന്ന് പറയുന്നതുപോലെ, ഈ ക്യാപ്സൂളുകൾക്കൊക്കെ ഒരു പരിധിയുണ്ട്" എന്നും പി.സി. വിഷ്ണുനാഥ് പരിഹസിച്ചു.

കൊല്ലത്ത് യു.ഡി.എഫ്. നടത്തിയ കൂട്ടായ പ്രവർത്തനമാണ് വിജയത്തിന് കാരണമെന്ന് വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. "ഈ കോലം മാറും ഈ കൊല്ലം കൊല്ലം മാറും" എന്നതായിരുന്നു കൊല്ലത്തെ ടാഗ് ലൈൻ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ബി.ജെ.പി.ക്ക് അവർ ആഗ്രഹിച്ച ലക്ഷ്യം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. ജയിച്ച തൃശൂരിൽ പോലും ഇത്തവണ ഒരു ചലനവും ഉണ്ടാക്കാൻ അവർക്ക് സാധിച്ചിട്ടില്ല. തങ്ങൾക്ക് ഒരേയൊരു ലക്ഷ്യം മാത്രമാണുള്ളതെന്നും അത് ജനങ്ങളാഗ്രഹിക്കുന്ന ഭരണമാറ്റം യാഥാർത്ഥ്യമാക്കുക എന്നതാണെന്നും പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com