Times Kerala

പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥി കിണറ്റിൽ വീണ് മരിച്ചു

 
പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥി കിണറ്റിൽ വീണ്  മരിച്ചു
കിണറ്റിൽ വീണ പന്ത് എടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ വിദ്യാർത്ഥി കിണറ്റിൽ വീണ് മരിച്ചു. കുടക്കച്ചിറ വല്ലയിൽ ഓന്തനാൽ ബിജു പോളിൻ്റ മകൻ ലിജു ബിജു (10)വാണ് കിണറ്റിൽ വീണ് മരിച്ചത്. ഉടനെ നാട്ടുകാർ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. ബുധനാഴ്ച രാവിലെ 10:40 ഓടെയാണ് അപകടം നടന്നത്.
സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കും ഒപ്പം വീട്ടിൽ കളിക്കുകയായിരുന്നു കുട്ടി. കിണറ്റിൽ വീണ പന്ത് കുട്ട ഉപയോഗിച്ച് പൊക്കി എടുക്കാൻൻ ശ്രമിക്കുന്നതിനിടയിൽ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു. സംഭവം നടക്കുന്ന സമയം മാതാപിതാക്കൾ പുരിയിടത്തിൽ മറ്റ് ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 

Related Topics

Share this story