Times Kerala

കൂ​ട്ടു​കാ​ര്‍ കു​ളി​ക്കു​ന്ന​ത് നോ​ക്കി ന​ട​ക്കു​ന്ന​തി​നി​ടെ കു​ള​ത്തി​ല്‍ വീ​ണ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു
 

 
കൂ​ട്ടു​കാ​ര്‍ കു​ളി​ക്കു​ന്ന​ത് നോ​ക്കി ന​ട​ക്കു​ന്ന​തി​നി​ടെ കു​ള​ത്തി​ല്‍ വീ​ണ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു

ക​ടു​ത്തു​രു​ത്തി: കൂ​ട്ടു​കാ​ര്‍ കു​ളി​ക്കു​ന്ന​ത് നോ​ക്കി ന​ട​ക്കു​ന്ന​തി​നി​ടെ കാ​ല്‍​തെ​റ്റി കു​ള​ത്തി​ല്‍ വീ​ണ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. മാ​ന്‍​വെ​ട്ടം ക​പി​ക്കാ​ട് ക​ണ്ണാ​ര​ത്തി​ല്‍ ജോ​ണി​യു​ടെ മ​ക​ന്‍ ആ​ല്‍​ഫ്ര​ഡ് ജോ​ണി (15) ആ​ണ് മ​രി​ച്ച​ത്.

ഇന്നലെ  വൈ​കൂ​ന്നേ​രം 5.45 ഓ​ടെ​യാ​ണ് അപകടം സംഭവിച്ചത്. മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പ​തി​നേ​ഴാം വാ​ര്‍​ഡി​ലെ പ​ക​ല്‍​വീ​ടി​ന് സ​മീ​പ​ത്തെ പ​ഞ്ചാ​യ​ത്ത് കു​ള​ത്തിലാണ് വീണത്.  ​ 

ആ​ല്‍​ഫ്ര​ഡ് കു​ള​ത്തി​ല്‍ വീ​ഴു​ന്ന​ത് ക​ണ്ട കൂ​ട്ടു​കാ​ര​ന്‍ വൈ​ഷ്ണ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ട​ന്‍​ത​ന്നെ ര​ക്ഷ​പെ​ടു​ത്തി കു​ള​ത്തി​ന് ക​ര​യ്‌​ക്കെ​ത്തി​ച്ചു. ഈ ​സ​മ​യം ഇ​തു​വ​ഴി​യെ​ത്തി​യ കാ​ര്‍ ഡ്രൈ​വ​റു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​ട​ന്‍​ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് മു​ട്ടു​ചി​റ​യി​ലെ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ല്ല​റ സെ​ന്‍റ് തോ​മ​സ് സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് ആ​ല്‍​ഫ്ര​ഡ്. 

Related Topics

Share this story