Times Kerala

എടത്വയില്‍ നദിയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് നീര്‍നായുടെ കടിയേറ്റു

 
എടത്വയില്‍ നദിയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് നീര്‍നായുടെ കടിയേറ്റു
എടത്വയില്‍ നദിയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥിയുടെ കാലിൽ നീര്‍നായുടെ കടിയേറ്റു. തലവടി പഞ്ചായത്ത് 11 -ാം വാര്‍ഡില്‍ കൊത്തപ്പള്ളി പ്രമോദ്, രേഷ്മ ദമ്പതികളുടെ മകന്‍ വിനായകനാണ് (9) നീര്‍നായുടെ ആക്രമണം ഉണ്ടായത്. മാതാവിനും സഹോദരന്‍ വിഘ്‌നേശ്വരനും ഒപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് നീർനായ കടിക്കുന്നത്.
വിനായകിന്റെ കാലിലും ഏണിനുമാണ് നീര്‍നായയുടെ കടിയേറ്റത്. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിനായക് ചികിത്സ തേടി. പ്രമോദിനും രേഷ്മയ്ക്കും നീര്‍നായുടെ കടിയേറ്റിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നിരവധി ആളുകള്‍ക്ക് നീര്‍നായുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

Related Topics

Share this story