പൊറുതിമുട്ടി ജനം; കുറുക്കന്റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്
May 25, 2023, 17:49 IST

പാലാ: രാമപുരം ചക്കാമ്പുഴയിലും പരിസരങ്ങളിലുമായി കുറുക്കന്റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. നടുവിലാമാക്കൽ ബേബി, നെടുംമ്പള്ളിൽ ജോസ്, തെങ്ങുംപ്പള്ളിൽ മാത്തുക്കുട്ടി, തെങ്ങുംപ്പള്ളിൽ ജൂബി എന്നിവരാണ് ആക്രമണം നേരിട്ടത്.
പുലർച്ചെ ആറോടെയാണ് സംഭവം നടന്നത്. ഏഴാച്ചേരി ഭാഗത്ത് നെടുംമ്പള്ളിൽ ജോസിനെ ആക്രമിച്ച ശേഷം കുറുക്കൻ ചക്കാമ്പുഴ വളക്കാട്ടുക്കുന്ന് ഭാഗത്തേക്ക് എത്തുകയായിന്നു. ബേബി എന്നയാളുടെ മുഖത്ത് ഗുരുതരമായ പരിക്കുകളുണ്ട്. ഇയാളുടെ ഒരു കൈവിരൽ കുറുക്കൽ കടിച്ചെടുത്തു കൊണ്ടുപോയി. സാരമായി പരിക്കേറ്റ ബേബിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം കുറുക്കൻ പ്രദേശത്തെ തോട്ടത്തിൽ മറഞ്ഞു. വനംവകുപ്പ് അധികൃതരും പോലീസും സ്ഥലത്തെത്തി.