കൊച്ചി: കരുവേലിപ്പടി മഹാരാജാസ് സർക്കാർ ആശുപത്രിയിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. രോഗിയായ മകനെ കാണാനെത്തിയ മുണ്ടംവേലി സ്വദേശി ലീനയ്ക്കാണ് നായയുടെ കടിയേറ്റത്.(Stray Dog Attack At Karuvelipady Maharajas Government Hospital Kochi)
ആശുപത്രി വളപ്പിൽ വെച്ച് ആക്രമണത്തിനിരയായ ഇവർക്ക് പ്രാഥമിക ചികിത്സ നൽകി. വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. തുടർച്ചയായുണ്ടാകുന്ന തെരുവ് നായ ആക്രമണങ്ങളിൽ രോഗികളും ജീവനക്കാരും വലിയ ഭീതിയിലാണ്.
മൂന്ന് ദിവസം മുമ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന നഴ്സിംഗ് അസിസ്റ്റന്റിനും ഇവിടെ വെച്ച് തെരുവ് നായയുടെ കടിയേറ്റിരുന്നു. ഇതിന് തൊട്ടുമുമ്പ് മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയെയും നായ ആക്രമിച്ചിരുന്നു.
Story Summary
Stray dog menace continues at Karuvelipady Maharaja’s Government Hospital in Kochi as a woman named Leena from Mundamveli was bitten while visiting her admitted son. This is the third such attack in recent days, following similar incidents involving a nursing assistant and another patient’s bystander, causing widespread panic among patients and staff.


