തിരുവനന്തപുരം: നീറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിലും, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ കയ്യേറ്റം ചെയ്തതിലും പ്രകടിപ്പിച്ച് നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ.എസ്.യു (KSU educational bandh kerala). അടിയന്തരമായി ക്ലാസുകൾ ബഹിഷ്‌കരിച്ച് പ്രക്ഷോഭ രംഗത്തിറങ്ങാൻ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തു.
സംസ്ഥാനത്തെ മുഴുവൻ ക്യാമ്പസുകളിലും പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചും പഠിപ്പുമുടക്കിയും പ്രക്ഷോഭത്തിന് പിന്തുണ നൽകണമെന്ന് കെ.എസ്.യു അഭ്യർത്ഥിച്ചു. വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായി നാളെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും മാർച്ചുകളും സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
Story Summary:
KSU has called for a statewide educational strike (educational bandh) in Kerala tomorrow. State President Aloysius Xavier stated that the strike is in protest against police action on student protesters and the alleged assault on Opposition Leader Rahul Gandhi in Delhi.


