തിരുവനന്തപുരം: ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രക്ഷോഭത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനത്തേക്ക് ബി.ജെ.പി നടത്തിയ മാർച്ചിൽ വൻ സംഘർഷം. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച ബി.ജെ.പി പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.(BJP Protest March To KPCC Headquarters Thiruvananthapuram Turns Violent)
മാർച്ചിനിടെ ഒരു വനിതാ പ്രവർത്തകയെ മുഖത്തടിച്ചതായി ബി.ജെ.പി നേതൃത്വം ആരോപിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മാർച്ച് ഉദ്ഘാടനം ചെയ്തു. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനെതിരെയായിരുന്നു ബി.ജെ.പിയുടെ പ്രതിരോധ സമരം.
രാജ്യത്ത് ജനാധിപത്യം അട്ടിമറിക്കാൻ അനുവദിക്കില്ല. ഡൽഹിയിൽ നടന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാനുള്ള ശ്രമമാണ്, എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു. ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് പോകാൻ ശ്രമിച്ച പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് രംഗത്തിറങ്ങി. വൻ പോലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുള്ളത്.
Story Summary
A BJP protest march to the KPCC headquarters in Thiruvananthapuram turned violent following clashes with the police. The march, organized to protest against Congress’s demonstration in front of PM Narendra Modi’s residence in Delhi, was inaugurated by BJP State President Rajeev Chandrasekhar. Police used water cannons to disperse the protesters.


