ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.)യുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രമുഖ മലയാളനടൻ കുഞ്ചാക്കോ ബോബൻ. സമാധാനമാണ് രാജ്യത്തിന് ആവശ്യമെന്നും ഭാവിതലമുറയുടെ ജീവിതം തകർക്കരുതെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി ( Kunchacko Boban Supports Student Protests). ടൊവിനോ തോമസ്, വിസ്മയ മോഹൻലാൽ, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, അപ്പാനി ശരത് തുടങ്ങിയ നിരവധി താരങ്ങൾ ഇതിനോടകം തന്നെ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
ഈ വിഷയത്തിന് രാഷ്ട്രീയവുമായോ മതവുമായോ ജാതിയവുമായോ യാതൊരു ബന്ധവുമില്ലെന്നും, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരനായിരിക്കുക എന്ന ആശയത്തെ ഉയർത്തിപ്പിടിക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും കുഞ്ചാക്കോ ബോബൻ കുറിച്ചു. നാനാത്വത്തിൽ ഏകത്വമെന്ന ആശയം സംരക്ഷിക്കപ്പെടണമെന്നും, സമാധാനവും സാഹോദര്യവും മനുഷ്യത്വവും വാഴുന്നിടത്താണ് യഥാർത്ഥ ജനാധിപത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ ജന്തർമന്തറിൽ നടക്കുന്ന സമരത്തിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
Summary: Malayalam actor Kunchacko Boban has come out in support of the student protests in New Delhi, urging that the future generation’s lives must not be ruined and emphasizing that peace, unity, and humanity should prevail. Joining a growing list of celebrities supporting the demonstration, his remarks follow widespread outrage over the heavy-handed police response to the Jantar Mantar march.


