സംസ്ഥാന സ്കൂൾ കലോത്സവം കൊല്ലത്ത്; കായികമേള തൃശൂരിൽ
Updated: Sep 18, 2023, 18:01 IST
![v sivankutty](https://timeskerala.com/static/c1e/client/91214/uploaded/4543d931c5bc3de073595a8faa00c04b.webp)
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം, സ്കൂൾ കായികമേള എന്നിവയുടെ തീയതികൾ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. കായികമേള ഒക്ടോബർ 16 മുതൽ 20 വരെ തൃശൂരിൽ നടക്കും.
ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവം കൊല്ലം ജില്ലയിലാണ് നടക്കുക. അടുത്ത വർഷം ജനുവരി നാല് മുതൽ എട്ട് വരെയുള്ള തീയതികളിലാണ് കലാമേള നടക്കുക.
സംസ്ഥാന ശാസ്ത്രമേള നവംബർ 30 മുതൽ ഡിസംബർ മൂന്ന് വരെ തിരുവനന്തപുരത്ത് നടക്കും. നവംബർ ഒൻപത് മുതൽ 11 വരെ എറണാകുളത്ത് സ്പെഷ്യൽ സ്കൂൾ കലോത്സവം അരങ്ങേറുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)