Times Kerala

 49 ലക്ഷം രൂപയുടെ വിൽപ്പന നടത്തി വ്യവസായ വകുപ്പിന് കീഴിലെ സ്റ്റാളുകൾ

 
 49 ലക്ഷം രൂപയുടെ വിൽപ്പന നടത്തി വ്യവസായ വകുപ്പിന് കീഴിലെ സ്റ്റാളുകൾ
 

എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രം മുഖേന നടത്തിയ സ്റ്റാളുകളിൽ 49,36, 864 രൂപയുടെ വിൽപ്പന നടന്നു. 132 വിപണന സ്റ്റാളുകളാണ് വകുപ്പ് ഒരുക്കിയത്. ഇവയിൽ 77 സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്കായി അനുവദിച്ച 59 സ്റ്റാളുകളിൽ നിന്ന് 27,14,130 രൂപയുടെ വിറ്റുവരവ് ലഭിച്ചു.

മേളയിൽ അണിനിരന്ന കുടുംബശ്രീ മിഷന്റെ 27 വിപണന സ്റ്റാളുകൾ, കൃഷിവകുപ്പിന്റെ 15 വിപണന സ്റ്റാളുകൾ, സഹകരണ വകുപ്പിന്റെ അഞ്ചു വിപണന സ്റ്റാളുകൾ, റബ്‌കോ, ഫിഷറീസ്, സിവിൽ സപ്ലൈസ്, മത്സ്യഫെഡ്, മണർകാട് റീജിയണൽ ഫോൾട്രി ഫാം, ഫോറസ്റ്റ് ഡെവലപ്പ് മെന്റ് കോർപ്പറേഷൻ, കയർ കോർപ്പറേഷൻ, കയർ ഫെഡ്, ഓയിൽ പാം, കൺസ്യൂമർ ഫെഡ്, ഖാദി, കേരള ഫീഡ്‌സ്, പ്ലാന്റേഷൻ കോർപ്പറേഷൻ, ഹോർട്ടികോർപ്പ് സ്റ്റാളുകൾ എന്നിവയിൽ 22,22,734 രൂപയുടെ വിൽപ്പന നടന്നു.

സംരംഭകർക്ക് വിപണി ഉറപ്പ് വരുത്തുന്നതിന് ബി റ്റു ബി മീറ്റിലൂടെ 24,37,527 രൂപയുടെ ഓർഡറുകൾ വിവിധ സ്ഥാപനങ്ങൾക്കും സംരംഭകർക്കും ലഭിച്ചു. കൂടാതെ പുതിയതായി സംരംഭം ആരംഭിക്കാൻ താൽപര്യമുള്ള സംരംഭകർക്ക് റിപ്പോർട്ട് തയ്യാറാക്കി നൽകുന്ന ഡി.പി.ആർ. ക്ലിനിക്കിലൂടെ 19 സംരംഭങ്ങൾക്ക് 2.29 കോടി രൂപ ആകെ പദ്ധതി ചെലവ് വരുന്ന പ്രോജക്ട് റിപ്പോർട്ടുക

Related Topics

Share this story