Times Kerala

 സ്റ്റാഫ്‌ നഴ്സ്; കരാർ നിയമനം 

 
job
 

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ വികസന സമിതിയുടെ കീഴില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് സ്റ്റാഫ് നഴ്‌സിനെ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.

വിദ്യാഭ്യാസ യോഗ്യത ബി.എസ്.സി/ജിഎന്‍എം, പ്രവൃത്തി പരിചയം എന്നിവ. നവംബര്‍ 27-ന് രാവിലെ 10.30 ന് എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും നടത്തും. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകര്‍പ്പും സഹിതം എറണാകുളം ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണം. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം

Related Topics

Share this story