ഉത്സവത്തിനിടെ കത്തിക്കുത്ത്: കരീലകുളങ്ങരയിൽ അഞ്ചംഗ സംഘം അറസ്റ്റിൽ
Tue, 14 Mar 2023

ഹരിപ്പാട്: ഉത്സവത്തിനിടെ സംഘർഷവും കത്തിക്കുത്തും നടത്തിയ കേസിൽ അഞ്ചംഗ സംഘം അറസ്റ്റിൽ. ചേപ്പാട് കന്നിമേൽ വയൽവാരത്തിൽ അമൽ ചന്തു(പ്രാവ് 27), ചിങ്ങോലി അയ്യങ്കാട്ടിൽ അഭിജിത്ത് ( കണ്ണൻ 20), ചിങ്ങോലി അമ്പാടിയിൽ ഇരട്ട സഹോദരങ്ങളായ അമ്പാടി (21) സഹോദരൻ അച്ചുരാജ് (21), ചിങ്ങോലി തുണ്ടിൽ അനൂപ് (പുലി 26) എന്നിവരെയാണ് കരീലകുളങ്ങര പോലീസ് അറസ്റ്റു ചെയ്തത്. ചേപ്പാട് ശ്രീവിലാസം വീട്ടിൽ വിഷ്ണു(22), മാവേലിക്കര കോസായി പറമ്പിൽ അശോകൻ (53) എന്നിവർക്കാണ് കുത്തേറ്റത്. കേസിൽ രണ്ടാം പ്രതിയായ ചിങ്ങോലി പ്രഭാ ഭവനത്തിൽ രാജേഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ചേപ്പാട് കന്നിമേൽ വെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ചുള്ള കെട്ടുകാഴ്ചക്കിടെയാണ് സംഘർഷമുണ്ട്. ഉത്സവത്തിനിടയിൽ രാതേശനും പ്രതികളുമായി വാക്കു തർക്കം ഉണ്ടാവുകയും ഇത് കണ്ട വിഷ്ണു ഇടപെടുകയുമായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ വിഷ്ണുവിനു കുത്തേറ്റു. പോലീസ് നടത്തിയ രഹസ്യമായ നീക്കങ്ങളിലൂടെ ഒളിസങ്കേതം കണ്ടെത്തി സാഹസികമായാണ് പ്രതികളെ പിടികൂടിയത്.