Times Kerala

ശ്രീ​നി​വാ​സ​ന്‍ വ​ധ​ക്കേ​സി​ൽ വി​ധി പ​റ​ഞ്ഞ ജ​ഡ്ജി​ക്ക് നേരെ ഭീ​ഷ​ണി; ആറുപേർക്കെതിരെ കേസ് 

 
രൺജിത്ത് ശ്രീനിവാസൻ കൊല കേസ്; ശിക്ഷാ വിധി ഇന്ന്

ആ​ല​പ്പു​ഴ: ശ്രീ​നി​വാ​സ​ന്‍ വ​ധ​ക്കേ​സി​ൽ വി​ധി പ്രസ്താവിച്ച ജ​ഡ്ജി​ക്ക് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഭീ​ഷ​ണി ഉ​യ​ര്‍​ന്ന സം​ഭ​വ​ത്തി​ൽ ക­​ലാ­​പാ­​ഹ്വാ­​ന­​ത്തി­​ന് പോ­​ലീ­​സ് കേ­​സെ­​ടു­​ത്തു.​ആ­​ല​പ്പു­​ഴ സൗ­​ത്ത് പോ­​ലീ­​സാ­​ണ് ആ­​റ് പേർക്കെതിരെ കേ­​സെ­​ടു­​ത്ത​ത്.

കേ­​സി​ല്‍ മൂ­​ന്ന് പേ­​രെ പോ­​ലീ­​സ് നേരത്തെ അ­​റ­​സ്­​റ്റ് ചെ­​യ്­​തി­​രു​ന്നു. ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​രും തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യു​മാ​ണ് അറസ്റ്റിലായത്. ഇ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ബി​ജെ​പി നേ​താ​വും ഒ​ബി​സി മോ​ര്‍​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും അ​ഭി​ഭാ​ഷ​ക​നു​മാ​യി​രു​ന്ന അ​ഡ്വ. ര​ഞ്ജി​ത്ത് ശ്രീ​നി​വാ​സ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 15 പ്ര​തി​ക​ൾ​ക്ക് വ​ധ​ശി​ക്ഷവിധിച്ചിരുന്നു. ശിക്ഷ വി​ധി​ച്ച വ​നി​താ ജ​ഡ്ജി​ക്കെ​തി​രെ​യാ​ണ് ഭീ​ഷ​ണി ഉ​യ​ർ​ന്ന​ത്. മാ​വേ​ലി​ക്ക​ര അ​ഡീ. സെ​ഷ​ന്‍​സ് ജ​ഡ്ജ് വി. ​ജി. ശ്രീ​ദേ​വി​ക്ക് നേ​രെ​യാ​യി​രു​ന്നു ഭീ​ഷ​ണി.

Related Topics

Share this story