Description
Digital Voice of Kerala
Tuesday, June 2, 2026

Digital Voice of Kerala
HomeKeralaഅനുമതിയില്ലാതെ സർക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചു: N പ്രശാന്ത് IASന് വീണ്ടും സസ്പെൻഷൻ;...

അനുമതിയില്ലാതെ സർക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചു: N പ്രശാന്ത് IASന് വീണ്ടും സസ്പെൻഷൻ; അച്ചടക്ക നടപടി ഇത് എട്ടാം തവണ | N Prasanth IAS

🎙️ Latest Podcast

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്തിനെ സർക്കാർ വീണ്ടും സസ്പെൻഡ് ചെയ്തു. സർക്കാരിനെതിരെ മാധ്യമങ്ങളിലൂടെ വിമർശനം ഉന്നയിച്ചതിനാണ് നടപടി. ശനിയാഴ്ച രാത്രി വൈകിയാണ് സസ്പെൻഷൻ ഉത്തരവ് പുറത്തിറങ്ങിയത്. ഉത്തരവിനു പിന്നാലെ അദ്ദേഹത്തിന് കുറ്റപത്രവും കൈമാറി.(Spoke to the media against the government without permission, N Prasanth IAS suspended again)

വിവിധ ചട്ടലംഘനങ്ങളുടെ പേരിൽ കഴിഞ്ഞ ഒന്നര വർഷമായി സസ്പെൻഷനിലാണ് എൻ. പ്രശാന്ത്. ഇതിനിടെയാണ് വീണ്ടും സർക്കാരിനെതിരെ സംസാരിച്ചതിന്റെ പേരിൽ പുതിയ സസ്പെൻഷൻ കൂടി വരുന്നത്. എൻ. പ്രശാന്തിനെതിരെ സർക്കാർ സ്വീകരിക്കുന്ന എട്ടാമത്തെ അച്ചടക്ക നടപടിയാണിത്.

റിവ്യൂ കമ്മിറ്റി ചേരാനിരിക്കെയാണ് പുതിയ നടപടി എന്നതും ശ്രദ്ധേയമാണ്. നേരത്തെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചതിനാണ് 2024 നവംബർ 11-ന് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. കെ. ഗോപാലകൃഷ്ണൻ ഐ.എ.എസിനെയും ഇതേ ദിവസം തന്നെ സസ്പെൻഡ് ചെയ്തിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.