അഭിമുഖത്തിനിടെ അവതാരകയോട് മോശമായി സംസാരിച്ചു; നടൻ ശ്രീനാഥ് ഭാസിയെ പോലീസ് ചോദ്യം ചെയ്യും

 അഭിമുഖത്തിനിടെ അവതാരകയോട് മോശമായി സംസാരിച്ചു; നടൻ ശ്രീനാഥ് ഭാസിയെ പോലീസ് ചോദ്യം ചെയ്യും
 
ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാ​ഗമായുള്ള അഭിമുഖത്തിനിടെ മാധ്യമപ്രവർത്തകയോട് മോശമായി സംസാരിച്ച സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയെ  പോലീസ് ചോദ്യം ചെയ്യും. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്. അഭിമുഖത്തിനിടെ അപമര്യാദയായി പെരുമാറിയെന്ന ഒരു ഓൺലൈൻ ചാനൽ അവതാരകയുടെ പരാതിയിലാണ് പോലീസ് നടപടി. പോലീസിന് പുറമേ വനിതാ കമ്മീഷനിലും അവതാരക പരാതി നൽകിയിരുന്നു.

Share this story