Times Kerala

 ഖാദി വസ്ത്രങ്ങൾക്ക് പ്രത്യേക റിബേറ്റ്

 
 ഖാദി ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ്
 സ്കൂൾ അധ്യയന വർഷത്തോടനുബന്ധിച്ച് ഖാദി തുണിത്തരങ്ങൾക്ക് മേയ് 27 മുതൽ 31 വരെ 30 ശതമാനം റിബേറ്റ് അനുവദിച്ച് സർക്കാർ ഉത്തരവായി. ഖാദി ബോർഡിന്റെ ഷോറൂമുകളിൽ നിന്നും മേളകളിൽ നിന്നും വാങ്ങുന്ന ഖാദി വസ്ത്രങ്ങൾക്ക് റിബേറ്റ് ലഭിക്കും. സർക്കാർ അർദ്ധ സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ഉണ്ടായിരിക്കും. ഉപോഭോക്താക്കൾ ഇത് പ്രയോജനപ്പെടുത്തണമെന്നും വ്യാജ ഖാദി ഒഴിവാക്കണമെന്നും ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ അറിയിച്ചു.

Related Topics

Share this story