Times Kerala

 വയനാട്ടിൽ കാട്ടാന ആക്രമണം തടയാൻ സ്പെഷ്യൽ സെൽ രൂപീകരിക്കും; മന്ത്രി ശശീന്ദ്രൻ

 
 വന്യജീവി ശല്യം- ദീർഘകാല പദ്ധതി നടപ്പിലാക്കും : മന്ത്രി എ. കെ ശശീന്ദ്രൻ
 

 വയനാട്ടിൽ കാട്ടാന ആക്രമണം തടയാൻ സ്പെഷ്യൽ സെൽ രൂപീകരിക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കും. കാട്ടാനശല്യം നേരിടാൻ സംസ്ഥാനാന്തര കോര്‍ഡിനേഷന്‍ കമ്മിറ്റിയും രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഈമാസം 15നകം യോഗം ചേര്‍ന്ന് പരസ്പരധാരണയോടെ മുന്നോട്ടുപോകും. സംസ്ഥാനങ്ങൾ തമ്മിൽ പ്രശ്നങ്ങൾ പരസ്പരം യഥാസമയം വിലയിരുത്താനാവും. വയനാട്ടിലെ സാഹചര്യം പരിശോധിക്കാൻ മൂന്ന് വനം ഡിവിഷനുകള്‍ ഉള്‍പ്പെടുത്തി സ്പെഷല്‍ സെല്‍ വരും. ജില്ലയില്‍ രണ്ട് ആര്‍.ആര്‍.ടികള്‍ കൂടി രൂപീകരിക്കും.ജനങ്ങളുടേതു സ്വാഭാവിക പ്രതിഷേധമാണ്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടിട്ടുണ്ട്. ജനവാസ മേഖലയിൽ തുടർന്നാൽ മാത്രം മോഴയാനയെ മയക്കുവെടിവെക്കും. ആന നിലവിൽ കേരള–കർണാടക അതിർത്തിയിലാണുള്ളത്. ആന കർണാടക വനമേഖലയിൽ പ്രവേശിച്ചാൽ വെടിവെക്കാനാകില്ല. കർണാടകയുടെ ചിപ്പിൽ നിന്നും സിഗൽ ലഭ്യമാക്കാവുന്ന ആന്റിന കേരളത്തിന്റെ കയ്യിലില്ലെന്നും മന്ത്രി പറഞ്ഞു.

Related Topics

Share this story