Times Kerala

‘സപ്ലൈകോയെ ഒഴിവാക്കി അതിലൂടെ ചില കുത്തകകൾ കടന്നു വരാൻ ശ്രമിക്കുന്നു’: ഭക്ഷ്യമന്ത്രി 

 
സ​പ്ലൈ​കോ മാ​നേ​ജ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി​യി​ൽ​നി​ന്നു പി​ന്നോ​ട്ടി​ല്ലെ​ന്നു ഭ​ക്ഷ്യ​മ​ന്ത്രി

സപ്ലൈകോയെ തകർക്കണമെന്ന് ലക്ഷ്യമുള്ള ആളുകൾ ഉണ്ടെന്ന് മന്ത്രി ജി.ആർ അനിൽ. സപ്ലൈകോയെ ഒഴിവാക്കി അതിലൂടെ ചില കുത്തകകൾ കടന്നു കയറാൻ ശ്രമിക്കുന്നുണ്ട്. അതിൽ പ്രതിപക്ഷം വീഴരുതെന്നും ജി ആർ ആനിൽ പറഞ്ഞു. സപ്ലൈകോയെ ശക്തിപ്പെടുത്താനുള്ള ഉത്തരവാദിത്വം നമുക്കെല്ലാവർക്കും ഉണ്ട്. നിലവിൽ നേരിടുന്ന പ്രയാസങ്ങൾ താൽക്കാലികം മാത്രമാണ്. അത് പരിഹരിക്കുന്നതിന് വേണ്ടിയുള്ള എല്ലാ നടപടികളിലേക്കും സർക്കാർ പോകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സഭ നിർത്തി വെച്ച് ചർച്ച ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

ഇന്നോ ഇന്നലെയോ സപ്ലൈകോയ്ക്ക് ഉണ്ടായ ബാധ്യതയല്ല. യുഡിഎഫ് സർക്കാരിൻറെ കാലത്തെ ബാധ്യതയെ കുറിച്ച് പ്രതിപക്ഷം അനങ്ങുന്നില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. കഴിഞ്ഞ രണ്ടുമാസമായി സപ്ലൈകോയിൽ ചില ഉൽപ്പന്നങ്ങളുടെ കുറവുണ്ട്. അത് സർക്കാർ സമ്മതിക്കുന്നു. സപ്ലൈകോ ഉൾപ്പെടെയുള്ള പൊതുമേഖലകളെ സംരക്ഷിക്കാൻ ബദൽ നയമാണ് സർക്കാർ നടപ്പാക്കുന്നതെന്നും ജി ആർ അനിൽ വ്യക്തമാക്കി.

Related Topics

Share this story