Times Kerala

 സോഷ്യല്‍ വര്‍ക്കര്‍: അഭിമുഖം

 
job
 ആലപ്പുഴ: സാമൂഹ്യ നീതി വകുപ്പ് ആറാട്ടുപുഴയില്‍ കിടപ്പുരോഗികളായ വയോജനങ്ങളെ സംരക്ഷിക്കുന്നതിനായി ആരംഭിക്കുന്ന വയോജന സംരക്ഷണ കേന്ദ്രത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. മള്‍ട്ടി ടാസ്‌ക് സ്റ്റാഫ്, സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്കാണ് നിയമനം. ജില്ല സാമൂഹ്യ നീതി ഓഫീസില്‍ ഫെബ്രുവരി ഏഴിനാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ. ബന്ധപ്പെട്ട രേഖകള്‍ സഹിതം എത്തണം.  
മള്‍ട്ടി ടാസ്‌ക് സ്റ്റാഫ്: അഭിമുഖം: രാവിലെ10 മണി. 
യോഗ്യത-എട്ടാം ക്ലാസ്, ക്ഷേമ സ്ഥാപനങ്ങളില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം, കിടപ്പ് രോഗികളെ പരിപാലിക്കാന്‍ സന്നദ്ധത. 
സോഷ്യല്‍ വര്‍ക്കര്‍: അഭിമുഖം ഉച്ചയ്ക്ക് 12 മണി.
യോഗ്യത: സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റര്‍ ബിരുദം, വയോജന മേഖലയില്‍ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചം, കൗണ്‍സിലിംഗ് സേവന പരിചയം.

Related Topics

Share this story