സാമൂഹ്യ സുരക്ഷാ പെൻഷൻ: വിതരണ ഏജന്റിന് പണം നൽകേണ്ട
Thu, 16 Mar 2023

സാമൂഹ്യ സുരക്ഷാ പെൻഷൻ തുക സഹകരണസംഘങ്ങൾ മുഖേന ഗുണഭോക്താക്കളുടെ വീട്ടിൽ എത്തിച്ച് നൽകുന്നതിനായി വിതരണ ഏജന്റിന് ഗുണഭോക്താക്കൾ യാതൊരു വിധത്തിലും പണം നൽകേണ്ടതില്ലെന്ന് ധനവകുപ്പ് അറിയിച്ചു. ആരെങ്കിലും പണം ആവശ്യപ്പെടുന്നപക്ഷം അക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കണം. പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് സഹകരണസംഘങ്ങൾക്കുള്ള/ ഏജന്റുമാർക്കുള്ള ഇൻസെന്റീവ് പൂർണമായും സർക്കാരാണ് നൽകുന്നത്.