Times Kerala

സാമൂഹ്യനീതി വകുപ്പിന്റെ മുഖാമുഖം സദസ്സ് ഫെബ്രുവരി 26ന് തിരുവനന്തപുരത്ത് 

 
pinarayi vijayan
 നവകേരള സദസ്സിന്റെ തുടർച്ചയായി മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ മുഖാമുഖം സദസ്സ് ഈ മാസം 26ന് തിരുവനന്തപുരത്ത് നടക്കും. ഭിന്നശേഷി സൗഹൃദ കേരളം നവകേരള കാഴ്ചപ്പാട് എന്ന ലക്ഷ്യത്തോടെ ഭിന്നശേഷി മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളുമായി നടത്തുന്ന മുഖാമുഖം പരിപാടി രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ തിരുവനന്തപുരം ആർ.ഡി.ആർ കൺവെൻഷൻ സെന്ററിലാണ് നടക്കുക. മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിമാരായ ഡോ. ആർ. ബിന്ദു, വി. ശിവൻകുട്ടി, ജി.ആർ. അനിൽ എന്നിവരും ജില്ലയിലെ എം.എൽ.എമാരും പങ്കെടുക്കും.
പരിപാടിയിൽ അമ്പതു പേർക്ക് മുഖ്യമന്ത്രിയോട് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം ഉണ്ടാകും. മറ്റുള്ളവർക്ക് തൽസമയം ചോദ്യങ്ങൾ എഴുതി നൽകാനാവും. ഭിന്നശേഷിക്കാർ, ഭിന്നശേഷി മേഖലയിൽ സംഭാവന ചെയ്യുന്ന വ്യക്തിത്വങ്ങൾ, ഭിന്നശേഷിക്കാരായ കലാ- കായിക-സാംസ്‌കാരിക പഠന ഗവേഷണ മേഖലകളിലെ പ്രമുഖർ തുടങ്ങിയവരാണ് മുഖാമുഖത്തിൽ പങ്കെടുക്കുകയെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ. ബിന്ദു അറിയിച്ചു. പരിപാടിയുടെ സംഘാടകസമിതി രൂപീകരണ യോഗം ഫെബ്രുവരി ആറിന് ഉച്ചക്ക് 2.30ന് തിരുവനന്തപുരം പി.എം.ജിയിലെ കേരള സംസ്ഥാന സയൻസ് ടെക്‌നോളജി മ്യൂസിയം കോൺഫറൻസ് ഹാളിൽ ചേരും.

Related Topics

Share this story