Times Kerala

ശോഭാ സുരേന്ദ്രനെതിരെ ബി.​ജെ​.പി​യി​ൽ പ​ട​യൊ​രു​ക്കം

 
‘ജനങ്ങൾ ആഗ്രഹിച്ചാൽ തെരെഞ്ഞെടുപ്പിൽ മത്സരിക്കും’; ശോഭാ സുരേന്ദ്രന്‍
ന്യൂ​ഡ​ൽ​ഹി: ബി.ജെ.പിയിൽ ആ​ല​പ്പു​ഴ​യി​ലെ എ​ൻ.​ഡി.​എ. സ്ഥാ​നാ​ർ​ഥി ശോ​ഭാ സു​രേ​ന്ദ്ര​നെ​തി​രേ പ​ട​യൊ​രു​ക്കം. ബി.ജെ.പിയെ  പ്ര​തി​രോ​ധ​ത്തി​ലാ​ക്കിയത് ഇ.​പി.​ജ​യ​രാ​ജ​ൻ വി​ഷ​യ​ത്തി​ലെ ശോ​ഭ​യു​ടെ പ​ര​സ്യ പ്ര​സ്താ​വ​ന​ക​ൾ ആണെന്നാണ് ആരോപണം. പ്ര​ച​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സ​ങ്ങ​ളി​ൽ ഇ.​പി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച​ക​ൾ നടത്തിയ കാര്യം പ​ര​സ്യ​മാ​ക്കി​യ​ത് ഏറെ അവമതിപ്പാണ് പാർട്ടിക്കുണ്ടാക്കിയതെന്ന് പറഞ്ഞ നേതൃത്വം ഈ വിവാദത്തിൽ 'മോ​ദി ഗ്യാ​ര​ന്‍റി'​യെ​ന്ന ബി.​ജെ.​പി. മു​ദ്രാ​വാ​ക്യം പോ​ലും മുങ്ങിപ്പോയതായി വിലയിരുത്തി. ദേ​ശീ​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ബി.​ജെ.​പി. കേ​ര​ള പ്ര​ഭാ​രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ ശോ​ഭ​യ്ക്കെ​തി​രേ പരാതി നൽകുമെന്നാണ് സൂചന. 

Related Topics

Share this story