നിറവയറില്‍ നൃത്തം ചെയ്ത് സ്‌നേഹ ശ്രീകുമാര്‍; ആരോഗ്യമുള്ള കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന് ആരാധകര്‍
May 26, 2023, 12:58 IST

സീരിയല്‍ ആരാധകരുടെ പ്രിയ താരങ്ങളാണ് സ്നേഹയും ശ്രീകുമാറും. പ്രണയകാലത്തിന് ശേഷം വിവാഹിതരായ ഇരുവരും ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ്. ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്തയും മറ്റു വിശേഷങ്ങളും സ്നേഹ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. വളകാപ്പ് ചടങ്ങിന്റേയും ബേബി ഷവറിന്റേയും ചിത്രങ്ങളും താരദമ്പതികള്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ നിറവയറില്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോയാണ് സ്‌നേഹ യുട്യൂബില്‍ പങ്കുവെച്ചിരിക്കുന്നത്. 'എന്തരോ മഹാനുഭാവലു' എന്ന പാട്ടിന് അനുസരിച്ചാണ് സ്‌നേഹ ചുവടുവെയ്ക്കുന്നത്. ഇതിന് താഴെ നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്നത്.