എസ് എൻ സി ലാവലിന്‍ കേസ് ഒക്‌ടോബര്‍ 10ന് വീണ്ടും പരിഗണിക്കും
Sep 12, 2023, 16:25 IST

ന്യുഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പ്രതിയായ എസ്എന്‍സി ലാവ്‌ലിന്‍ കേസ് ഒക്‌ടോബര്‍ 10ന് വീണ്ടും പരിഗണിക്കും. കേസ് പത്താം തിയതി ലിസ്റ്റ് ചെയ്യാന്‍ സുപ്രീം കോടതി വെബ്‌സൈറ്റില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൊവാഴ്ച്ച കേസ് പരിഗണിച്ചെങ്കിലും സിബിഐ അഭിഭാഷകന്റെ അസൗകര്യത്തെ കണക്കിലെടുത്ത് മാറ്റിവയ്ക്കുകയായിരുന്നു. ഇതുവരെ 35ാം തവണയാണ് ലാവ്‌ലിൻ കേസ് സുപ്രീംകോടതി മാറ്റിവെച്ചിട്ടുള്ളത്.