മന്ത്രിമാരുടെ ഓഫീസുകൾക്ക് വേഗത കുറവ്; വിമർശനവുമായി വി.കെ.പ്രശാന്ത്
Sat, 15 Jan 2022

തിരുവനന്തപുരം: മന്ത്രിമാരുടെ ഓഫീസുകൾക്ക് വേഗത കുറവാണെന്നും എംഎൽഎമാർ ഉൾപ്പടെ പ്രശ്നങ്ങൾ നേരിടുന്നുവെന്നും വിമർശിച്ച് എംഎൽഎ വി.കെ. പ്രശാന്ത്. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് അദ്ദേഹം മന്ത്രിമാർക്ക് നേരെ രൂക്ഷ വിമർശനം നടത്തിയത്.കൂടാതെ ഒന്നാം പിണറായി സര്‍ക്കാര്‍ പോലെയല്ല രണ്ടാം സര്‍ക്കാര്‍. പല കാര്യങ്ങളിലും നടപടികള്‍ വൈകുന്നുവെന്നും അദ്ദേഹം പറഞ്ഞു.