Times Kerala

 ആ​റു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ കേ​സ്: ഇ​ന്ന് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കും

 
 ആ​റു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ കേ​സ്: കു​റ്റ​പ​ത്രം ഇ​ന്ന് സ​മ​ർ​പ്പി​ക്കും
കൊ​ല്ലം: ഓ​യൂ​രി​ൽ ആ​റു വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ ഇ​ന്ന് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കും. ആ​യി​ര​ത്തോ​ളം പേ​ജു​ക​ൾ വ​രു​ന്ന കു​റ്റ​പ​ത്രം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി എം.​എം. ജോ​സ് ആ​ണ് സ​മ​ർ​പ്പി​ക്കു​ന്ന​ത്. രാ​വി​ലെ 11ന് ​കൊ​ട്ടാ​ര​ക്ക​ര ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​ട്ട് കോ​ട​തി -ര​ണ്ട് ആ​ണു കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.  

ഓ​യൂ​രി​ൽ സ​ഹോ​ദ​ര​നൊ​പ്പം വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ആ​റു വ​യ​സു​കാ​രി​യെ ആ​ണ് കാ​റി​ൽ എ​ത്തി​യ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.  ചാ​ത്ത​ന്നൂ​ര്‍ മാ​മ്പ​ള്ളി​ക്കു​ന്നം ക​വി​താ​രാ​ജി​ല്‍ കെ.​ആ​ര്‍. പ​ത്മ​കു​മാ​ര്‍ (52), ഭാ​ര്യ എം.​ആ​ര്‍. അ​നി​താ​കു​മാ​രി (45), മ​ക​ള്‍ പി. ​അ​നു​പ​മ (20) എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.


 ഒ​രു ദി​വ​സം നീ​ണ്ട തി​ര​ച്ചി​ലി​നൊ​ടു​വി​ൽ കു​ട്ടി​യെ ന​ഗ​ര​ത്തി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ കണ്ടെത്തുകയും  തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കേ​സി​ല്‍ മൂ​ന്നു പ്ര​തി​ക​ളെ​ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

Related Topics

Share this story