Times Kerala

 വീട് കുത്തിത്തുറന്ന്​ ആറ് പവൻ മോഷ്ടിച്ചു

 
വീട് കുത്തിത്തുറന്ന്​ ആറ് പവൻ മോഷ്ടിച്ചു
 മ​ണ്ണു​ത്തി: മു​ക്കാ​ട്ടു​ക്ക​ര നാ​യ​ര​ങ്ങാ​ടി​യി​ല്‍ അ​ട​ച്ചി​ട്ട വീ​ട്ടി​ല്‍ മോ​ഷ​ണം. പ​റ​പ്പി​ള്ളി സ​ണ്ണി​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.  അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ച ആ​റ് പ​വ​ന്‍ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടു. വാ​തി​ല്‍ പൊ​ളി​ച്ച് ക​ട​ന്നാ​ണ്​ അ​ല​മാ​ര​യി​ൽ​ നി​ന്ന്​ ആ​ഭ​ര​ണ​ങ്ങ​ൾ എ​ടു​ത്ത​ത്. വീ​ട്ടു​കാ​ർ ബ​ന്ധു​വീ​ട്ടി​ല്‍ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പോ​യ​താ​യി​രു​ന്നു. വി​ര​ല​ട​യാ​ള വി​ദഗ്​ധ​രും മ​ണ്ണു​ത്തി പൊ​ലീ​സും എ​ത്തി.

Related Topics

Share this story