Times Kerala

 ചോ​റോ​ട് ആ​റു ക​ട​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം

 
ചോ​റോ​ട് ആ​റു ക​ട​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം
വ​ട​ക​ര: ചോ​റോ​ട് ആ​റു ക​ട​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. ക​ട​ക​ളി​ൽ​നി​ന്ന് പ​ണ​വും സാ​ധ​ന​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടു. ചോ​റോ​ട് റെ​യി​ൽ​വേ ഓ​വ​ർ ബ്രി​ഡ്ജി​നു സ​മീ​പ​ത്തെ ക​ട​ക​ളി​ലാ​ണ് ചൊ​വ്വാ​ഴ്ച പുലർച്ചെ  മോ​ഷ​ണം ന​ട​ന്ന​ത്. സു​ജേ​ഷി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടി.​പി.​ആ​ർ സ്റ്റോ​റി​ന്റെ പൂ​ട്ടു​പൊ​ളി​ച്ച് 16,000 രൂ​പ​യും ഒ​രു ചാ​ക്ക് അ​രി​യും മോ​ഷ്ടി​ച്ചു. തൊ​ട്ട​ടു​ത്ത റി​യാ​സി​ന്റെ അ​ൽ​അ​മീ​ൻ ചി​ക്ക​ൻ സ്റ്റാ​ളി​ൽ​നി​ന്ന് 1000 രൂ​പ​യും ക​വ​ർ​ന്നു. സ​ജീ​വ​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ.​എ​ൻ ട്രേ​ഡേ​ഴ്‌​സി​ലും പൂ​ട്ടു പൊ​ട്ടി​ച്ച് അ​ക​ത്തു​ക​ട​ന്ന് പ​ണം ക​വ​ർ​ന്നു.  മ​ണ്ണി​ൽ രാ​ജീ​വ​ന്റെ പ​ല​ച​ര​ക്ക് ക​ട​യു​ടെ പൂ​ട്ടു​പൊ​ളി​ച്ച് സാ​ധ​ന​ങ്ങ​ൾ വ​ലി​ച്ചു​വാ​രി​യി​ട്ട നി​ല​യി​ലാ​ണ്. ഇ​വി​ടെ​നി​ന്ന് പ​ണം മോ​ഷ്ടി​ച്ചി​ട്ടു​ണ്ട്.  ചെ​റി​യാ​ണ്ടി രാ​ജേ​ഷി​ന്റെ പ​ച്ച​ക്ക​റി​ക്ക​ട​യി​ലും ത്രീ​സ്റ്റാ​ർ മീ​ൻ​ക​ട​യി​ലും പൂ​ട്ടു​പൊ​ളി​ച്ച് സാ​ധ​ന​ങ്ങ​ൾ വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്. വ​ട​ക​ര പൊ​ലീ​സ് സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. മോ​ഷ്ടാ​ക്ക​ളു​ടെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു​പേ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ സി.​സി ടി.​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്.

Related Topics

Share this story