ഗായിക അമൃത സുരേഷിന് പരിക്ക്

ഗായിക അമൃത സുരേഷിന് പരിക്ക്
സമൂഹമാദ്ധ്യമങ്ങളിൽ സ്ഥിര സാന്നിധ്യമാണ് ഗായികയും അവതാരകയുമായി അമൃത സുരേഷ്. ഇപ്പോഴിതാ തനിക്ക് അപകടം സംഭവിച്ചതിനെ കുറിച്ച് വെളിപ്പെടുത്തലുമായെത്തിയിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാം സ്റ്റോറി ആയിട്ടാണ് ഇക്കാര്യം അറിയിച്ചത്. തലയ്‌ക്ക് പരിക്കേറ്റിറ്റുണ്ടെന്നും രണ്ട് സ്റ്റിച്ച് ഇട്ടിട്ടുണ്ടെനനും അമൃത വീഡിയോയിൽ പറയുന്നു. രാവിലെ സ്റ്റെയറിന് അടിയിൽ ഇരുന്ന് ഷൂസ് ഇട്ട ശേഷം എഴുന്നേറ്റപ്പോൾ തല സ്റ്റെയറിൽ ഇടിച്ചു. രണ്ട് സ്റ്റിച്ച് ഇട്ടിരിക്കുകയാണ്. കൂട്ടുകാരി ഇതെല്ലാം കണ്ട് സന്തോഷിച്ചിരിക്കുകയാണെന്നും വീഡിയോയിൽ പറയുന്നുണ്ട്. തലയ്‌ക്ക് നല്ല വേദനയുണ്ടെന്നും അമൃത പറയുന്നു.

Share this story