കെല്‍ട്രോണില്‍ ഹ്രസ്വകാല കോഴ്‌സുകള്‍
Wed, 15 Mar 2023

കെല്‍ട്രോണ്‍ ആലുവ നോളജ് സെന്ററില്‍ നടത്തുന്ന ഹ്രസ്വകാല/ വെക്കേഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാഫിക്‌സ് ആന്റ് വിഷ്വല്‍ ഇഫക്റ്റ്‌സ്, പൈത്തേണ്‍ പ്രോഗ്രാംമിംഗ്, ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ്, വേഡ് പ്രോസസിംഗ് ആന്റ് ഡാറ്റ എന്‍ട്രി, ടാലി, ആര്‍ക്കിടെക്ചര്‍ ഡ്രാഫ്റ്റിങ്ങ് ആന്റ് ലാന്റ് സര്‍വ്വെ, സി.സി.ടി.വി ടെക്‌നോളജീസ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഏത് പ്രായക്കാര്‍ക്കും വെക്കേഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷി ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, സാന്റോ കോംപ്ലക്‌സ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, പെട്രോള്‍ പമ്പ് ജംഗ്ഷന്‍, ആലുവ എന്ന വിലാസത്തില ബന്ധപ്പെടണം. ഫോണ്‍: 8136802304.