Times Kerala

ഷിഗല്ല വൈറസ്; ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് വീണാ ജോർജ്

 
കളമശേരി സ്ഫോടനം: സ്ഥലത്തുണ്ടായിരുന്ന എല്ലാവരുടെയും മാനസികാരോഗ്യം ഉറപ്പുവരുത്തും; മന്ത്രി വീണാ ജോര്‍ജ്

ആലപ്പുഴ: കൊല്ലത്ത് ഷിഗല്ല രോഗം സ്ഥിരീകരിച്ചതില്‍ നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ആരോഗ്യവകുപ്പ് കാര്യങ്ങൾ പരിശോധിക്കുന്നുണ്ടെന്നും വീണ ജോർജ് അറിയിച്ചു. കൊല്ലം ജില്ലയിൽ നാലു വയസ്സുകാരന് ഷിഗല്ലെ ബാധിച്ചിരുന്നു. രോഗം പിടിപെട്ട കുട്ടിയുടെ സഹോദരൻ നാല് ദിവസം മുൻപ് കടുത്ത വയറിളക്കവും പനിയും ബാധിച്ച് മരണപ്പെട്ടിരുന്നു.

ചികിത്സാ പിഴവിനെ തുടർന്ന് ആലപ്പുഴ സ്വദേശി ആശാ ശരത്തിൻ്റെ മരണം വളരെ സങ്കടമുണ്ടാക്കുന്ന കാര്യമാണെന്നും പരാതി വന്ന സാഹചര്യത്തിൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. മാധ്യമങ്ങളിൽ വാർത്ത അറിഞ്ഞപ്പോൾ തന്നെ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയിരുന്നു. ഡിഎച്ച്എസിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഡിഎംഇയിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് അന്വേഷണം നടത്തിയതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Related Topics

Share this story