Times Kerala

ഷൈജ ആണ്ടവന്റെ ചോദ്യം ചെയ്യൽ കഴിഞ്ഞു; ബുധനാഴ്ച പൊലീസ് സ്റ്റേഷനിലെത്തണം

 
ഷൈജ ആണ്ടവന്റെ ചോദ്യം ചെയ്യൽ കഴിഞ്ഞു; ബുധനാഴ്ച പൊലീസ് സ്റ്റേഷനിലെത്തണം

കോഴിക്കോട്: ഗോഡ്സെയെ പ്രകീർത്തിച്ച് ഫേസ്ബുക്ക് കമൻ്റിട്ടത് ആരെയും അവഹേളിക്കാനല്ലെന്ന് കോഴിക്കോട് എൻഐടി പ്രൊഫസർ ഷൈജ ആണ്ടവൻ മൊഴി നൽകി. കുന്നമംഗലം പൊലീസാണ് ഷൈജ ആണ്ടവനെ ചാത്തമംഗലത്തെ വസതിയിലെത്തി ചോദ്യം ചെയ്തത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ബുധനാഴ്ച പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ഷൈജ ആണ്ടവന് നിർദേശം നൽകിയതായും അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

കലാപ ആഹ്വാനത്തിന് ഷൈജ ആണ്ടവനെതിരെ കേസെടുത്തെങ്കിലും പൊലീസ് നടപടി വൈകുന്നതിൽ വിദ്യാർഥി യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടയിലായിരുന്നു പൊലീസിന്റെ ചോദ്യം ചെയ്യൽ. ഒരു മണിക്കൂറോളം ചോദ്യം ചെയ്ത ഉദ്യോഗസ്ഥർ അടുത്ത ദിവസം നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടു. കമൻ്റിട്ടത് താൻ തന്നെയെന്ന് ഷൈജ ആണ്ടവൻ വെളിപ്പെടുത്തി.

Related Topics

Share this story