Times Kerala

ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: വിമർശിച്ച് എ എ റഹീം

 
ഏ​ക സി​വി​ൽ കോ​ഡ്: ഡി​വൈ​എ​ഫ്ഐ രാ​ജ്യ​വ്യാ​പ​ക കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് റ​ഹിം
കോഴിക്കോട്: വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷമെന്ന് ആരോപണം ഉന്നയിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം. ഷാഫി പറമ്പില്‍ രാഷ്ട്രീയ കുമ്പിടിയാണെന്നും ഷാഫിയുടേത് മത ന്യൂനപക്ഷ വര്‍ഗീതയാണെന്നും റഹീം വിമർശനം ഉന്നയിച്ചു. ഡിവൈഎഫ്‌ഐ വടകരയില്‍ സംഘടിപ്പിച്ച 'യൂത്ത് അലെര്‍ട്ട്' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു റഹീം.
രാഷ്ട്രീയ മത്സരത്തിന് പകരമായി വ്യാജ നിര്‍മ്മിതിയാണ് വടകരയില്‍ കാണുന്നത്. പാലക്കാട് കാവി പുതയ്ക്കുന്ന ഷാഫി പറമ്പില്‍ വടകരയില്‍ എത്തുമ്പോള്‍ മറ്റൊരു കോടി പുതയ്ക്കുകയാണ്. മുസ്ലിം ലീഗിന്റെ പുറത്ത് ചാരിനില്‍ക്കുന്ന ചട്ടമ്പിയായി കോണ്‍ഗ്രസ് മെലിഞ്ഞുപോയെന്നും റഹീം ആരോപിച്ചു.
വ്യാജ നിര്‍മ്മിതികളുടെ യുദ്ധമുനമ്പ് സൃഷ്ടിക്കാനായിരുന്നു വടകരയില്‍ കോണ്‍ഗ്രസ് ശ്രമിച്ചത്. സ്ഥാനാര്‍ത്ഥിയായി കൊണ്ടുവന്നയാള്‍ സംസ്ഥാനം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷമാണ്. ഷാഫി പറമ്പില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെയോ ഏക സിവില്‍കോഡിനെതിരെയോ അയോധ്യയിലെ പ്രാണ പ്രതിഷ്ഠയിലോ നട്ടെലുള്ള നിലപാട് പറഞ്ഞതായി ഓര്‍മ്മയുണ്ടോയെന്നും റഹീം ആരാഞ്ഞു.

Related Topics

Share this story