Times Kerala

ഷാൻ വധക്കേസ്; കുറ്റപത്രം മടക്കണമെന്ന പ്രതികളുടെ ഹർജി തിങ്കളാഴ്ച പരിഗണിക്കും

 
ഷാൻ വധക്കേസ്; കുറ്റപത്രം മടക്കണമെന്ന പ്രതികളുടെ ഹർജി തിങ്കളാഴ്ച പരിഗണിക്കും

ആലപ്പുഴ: എസ്ഡിപിഐ നേതാവായിരുന്ന അഡ്വ. കെഎസ് ഷാൻ കൊലപാതകത്തിൽ കുറ്റപത്രം മടക്കണമെന്ന പ്രതികളുടെ ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഹർജിയിൽ പ്രോസിക്യൂഷൻ ഭാഗത്തിന്റെ വാദം കേട്ട കോടതി കേസ് അഞ്ചാം തീയതിയിലേക്ക് മാറ്റി വെക്കുകയായിരുന്നു. ഹർജിയിൽ കോടതി പ്രതിഭാഗത്തിന്റെ വാദം കേൾക്കും. ഈ ഹർജി തീർപ്പാക്കിയ ശേഷമേ വിചാരണ നടപടികൾ ആരംഭിക്കും. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുക. 

കേസിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരായ 11 പേരാണ് പ്രതികൾ. കൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന കെവി ബെന്നിയാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ സ്റ്റേഷൻ ഹൗസ് ഓഫീസറാണ് കുറ്റപത്രം സമർപ്പിക്കേണ്ടതെന്നും അതിനാല്‍ കുറ്റപത്രം മടക്കണം എന്നും ചൂണ്ടിക്കാട്ടി പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

Related Topics

Share this story