എസ്എഫ്ഐ ആൾമാറാട്ടം: ഡിജിപിക്ക് പരാതി നൽകി കേരള സർവകലാശാല
May 21, 2023, 13:25 IST

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ എസ്എഫ്ഐ ആള്‍മാറാട്ടത്തില്‍ ഡിജിപിക്ക് പരാതി നൽകി കേരള സർവകലാശാല. എസ്എഫ്ഐ നേതാവ് എ. വിശാഖിനും പ്രിൻസിപ്പളിനും സംഭവത്തിൽ പങ്കുണ്ടെന്നും സർവകലാശാല നൽകിയ പരാതിയിൽ പറയുന്നു.
അതേസമയം കാട്ടാക്കട ക്രിസ്തൃൻ കോളജിലെ പ്രിൻസിപ്പൽ പ്രഫസർ ഷൈജുവിനെ തൽസ്ഥാനത്തുനിന്നും നീക്കിയിരുന്നു. ഷൈജുവിനെ അധ്യാപക സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്യാൻ മാനേജ്മെന്റിനോട് ആവശ്യപ്പെടും. കേരള സര്‍വകലാശാല വിസി ഡോ. മോഹന്‍ കുന്നമ്മേലാണ് ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് ചെലവുകൾ ഷൈജുവിൽനിന്ന് ഈടാക്കുമെന്നും പരീക്ഷ നടത്തിപ്പ് അടക്കമുള്ള ഉത്തരവാദിത്വങ്ങളിൽനിന്നു മാറ്റി നിർത്തുമെന്നും മോഹൻ പറഞ്ഞിരുന്നു.