കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; ഡ്രൈവര്‍ അറസ്റ്റില്‍
Updated: May 24, 2023, 11:00 IST

കോഴിക്കോട് കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍. കാരന്തൂര്‍ സ്വദേശി ഇബ്രാഹിമിനെയാണ് അറസ്റ്റ് ചെയ്തത്. ബസ് ഡ്രൈവര്‍ ലൈംഗികമായി അതിക്രമിച്ചെന്നാണ് വിദ്യാര്‍ത്ഥിനിയുടെ മൊഴി. പ്രതിക്കെതിരെ ഐപിസി 354 വകുപ്പ് ചുമത്തി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും.
ഇന്നലെ രാത്രി 11 മണിയോടെ കോഴിക്കോട്-മാനന്തവാടി ബസില്‍ കുന്നമംഗലത്തിന് സമീപമായിരുന്നു സംഭവം. കൊല്ലത്ത് നിന്നും മാനന്തവാടിയിലേക്ക് പോകുകയായിരുന്നു ബസ്.
ബസിന്റെ ബോണറ്റില്‍ ഇരുന്ന് യാത്ര ചെയ്യുമ്പോഴായിരുന്നു വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം. ഇതിനിടെയാണ് ഡ്രൈവര്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്. ഡ്രൈവര്‍ക്കെതിരെ കുന്ദമംഗലം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.