Times Kerala

 പീഡന​ക്കേസ്​: അഡ്വ. ആളൂർ മുൻകൂർജാമ്യം തേടി ഹൈകോടതിയിൽ

 
 പീഡന​ക്കേസ്​: അഡ്വ. ആളൂർ മുൻകൂർജാമ്യം തേടി ഹൈകോടതിയിൽ
കൊച്ചി: യുവതിയുടെ പരാതിയിൽ വഞ്ചന, ലൈംഗികാതിക്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരം തനിക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് ചാർജ്​ ചെയ്ത കേസിൽ മുൻകൂർജാമ്യം തേടി അഡ്വ. ആളൂർ ഹൈകോടതിയിൽ. ബിസിനസ് കാര്യങ്ങൾക്കായി നിയമോപദേശത്തിന്​ അഞ്ചുലക്ഷം രൂപ വാങ്ങിയത് തിരികെ നൽകാത്തതിനാൽ നൽകിയ വ്യാജ പരാതിയാണെന്നാണ് ഹർജിയിൽ പറയുന്നത്. താൻ പുറത്താക്കിയ ജൂനിയർ അഭിഭാഷകരും ഇതിന് പിന്നിലുണ്ടെന്നും ഹർജിയിൽ പറയുന്നു.

Related Topics

Share this story