ഒളിവിൽ കഴിഞ്ഞ നിരവധി പ്രതികൾ പിടിയിൽ
Feb 5, 2024, 20:50 IST
![ഒളിവിൽ കഴിഞ്ഞ നിരവധി പ്രതികൾ പിടിയിൽ](https://timeskerala.com/static/c1e/client/91214/uploaded/573c96af3fad9a1d1ecd64ebd91c3bb6.webp)
കൊല്ലം: ഒളിവിൽ കഴിഞ്ഞിരുന്ന നിരവധി പ്രതികൾ സിറ്റി പൊലീസ് നടത്തിയ സ്പെഷൽ ഡ്രൈവിൽ പിടിയിലായി. പിടിയിലായവരിൽ കൂടുതലും ജാമ്യംലഭിച്ച ശേഷം കോടതിയിൽ ഹാജരാകാതെ ദീർഘകാലം ഒളിവിൽ കഴിഞ്ഞവരാണ്. ഇരുപത്തിയൊന്നോളം പ്രതികളെ പിടികൂടിയത്. ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ മേൽനോട്ടത്തിലാണ് ശനിയാഴ്ച സ്പെഷൽ ഡ്രൈവ് നടന്നത്. ശക്തികുളങ്ങര, ചവറ, പാരിപ്പള്ളി സ്റ്റേഷൻപരിധികളിൽനിന്ന് കൊലപാതകശ്രമക്കേസുകളിൽ ഉൾപ്പെട്ട മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതകക്കേസിലും അടിപിടിക്കേസിലും രണ്ടുപേരെ അറസ്റ്റ് ചെയ്തു. സ്പെഷൽ ഡ്രൈവ് തുടരുമെന്ന് സിറ്റി പൊലീസ് മേധാവി അറിയിച്ചു.