ജില്ലാ ആശുപത്രിയിൽ രോഗിയെ പരിചരിച്ചത് സെക്യൂരിറ്റി
Thu, 16 Mar 2023

നെടുമങ്ങാട്: ജില്ലാ ആശുപത്രിയിൽ അപകടത്തിൽപ്പെട്ടയാളെ സെക്യൂരിറ്റി ജീവനക്കാരൻ പരിചരിച്ചത് ഗുരുതര വീഴ്ച. ബൈക്ക് അപകടത്തിൽപെട്ട നെടുമങ്ങാട് മഞ്ച പേരുമല സ്വദേശി രഞ്ജിത് ലാലിനെയാണ് സെക്യൂരിറ്റി ജീവനക്കാരൻ ചികിത്സിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്തായതോടെ ആശുപത്രിക്കെതിരെ വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്. മുറിവിൽ ബാൻഡ് ഒട്ടിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. പരിക്കേറ്റുവന്ന ആളെ വിദഗ്ദ്ധ ചികിത്സ നൽകിയ ശേഷം സെക്യൂരിറ്റി ജീവനക്കാരൻ സഹായിക്കുകയായിരുന്നു എന്നാണ് ആശുപത്രി അധികാരികൾ പറഞ്ഞത്.