Times Kerala

 ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്സിൽ സീറ്റ് ഒഴിവ്

 
 ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്സിൽ സീറ്റ് ഒഴിവ്
      വൈലോപ്പിള്ളി സംസ്കൃതിഭവനും ഐ.എച്ച്.ആർ.ഡിയും സംയുക്തമായി തിരുവനന്തപുരം നന്തൻകോട് നളന്ദയിൽ പ്രവർത്തിക്കുന്ന വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ആരംഭിക്കുന്ന 6 മാസത്തെ ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്സിന്റെ (ഓൺലൈൻ ക്ലാസുകളും) ഒഴിവുള്ള ഏതാനും സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താംക്ലാസ് പാസായിരിക്കണം. രജിസ്ട്രേഷൻ ഫീസ് 150 രൂപ. യോഗ്യതാ സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുടെ പകർപ്പും ഫോട്ടോയും അപേക്ഷയോടൊപ്പം സമർപ്പിക്കണം. താത്പര്യമുള്ളവർ വൈലോപ്പിള്ളി സംസ്കൃതിഭവനുമായി നേരിട്ടോ സെക്രട്ടറി, വൈലോപ്പിള്ളി സംസ്കൃതിഭവൻ, നളന്ദ, നന്തൻകോട്, തിരുവനന്തപുരം – 3, ഫോൺ: 0471 – 2311842 / 9495977938 എന്ന വിലാസത്തിലോ ബന്ധപ്പെടുക.

Related Topics

Share this story