Times Kerala

SDPI പിന്തുണ അപകടകരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

 
k surendran
SDPI പിന്തുണ അപകടകരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. യുഡിഎഫിന് പിന്തുണ നൽകുന്നത് ഭീകരവാദ പരിശീലനം ലഭിച്ചവരാണ്. ഇത് അവരുടെ നയമാണോ എന്ന് രാഹുൽ ഗാന്ധിയും യുഡിഎഫ് നേതാക്കളും വ്യക്തമാക്കണം. അദ്ദേഹം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതികളെ കുറിച്ച് ജനങ്ങളെ ബോധാവാന്മാരാക്കാൻ ശ്രമിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

സംസ്ഥാനത്ത്, യുവാക്കൾക്കായി തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കൊണ്ട് കൂടുതൽ നിക്ഷേപങ്ങളും വ്യവസായങ്ങളും എത്തിക്കും. അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ കൃഷി നവീകരിക്കുന്നതിനുള്ള സഹായങ്ങൾ കർഷകർക്കായി നൽകും. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ മേഖലയിലും റോഡുകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ തുടങ്ങിയവയുടെ വികസനത്തിലൂടെ മാറ്റമുണ്ടാക്കും.

Related Topics

Share this story